സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.

11 കെ വി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടം നടന്നത്. ഉടൻ തന്നെ വിവേകിനെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, അനുമതിയില്ലാതെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തിയതിന് ബിഡദി പൊലീസ് കേസെടുത്തിട്ടുണ്ട്. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവ് യു രച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News