ADVERTISEMENT
ഏറെ ഗുണങ്ങളടങ്ങിയ ഔഷധമെന്ന് നമുക്ക് ഗ്രാമ്പുവിനെ വിശേഷിപ്പിക്കാം. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. പ്രോട്ടീൻ, സ്റ്റാർച്ച്, കാൽസ്യം, അയഡിൻ തുടങ്ങിയവ വ്യത്യസ്ത അളവിൽ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പു കഴിച്ചാലുള്ള ഗുണങ്ങൾ പലതാണ്.
ഗ്രാമ്പുവിൽ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന ശമിക്കും. പല്ലുവേദന അകറ്റാനും മോണ രോഗങ്ങൾ ചെറുക്കാനുമുള്ള ശേഷി ഗ്രാമ്പുവിനുണ്ട്.
ഗ്രാമ്പൂവിൽ യൂജെനോൾ (eugenol) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു.
ആർത്തവസമയത്ത് ഉണ്ടാകുന്ന കഠിനമായ വയറു വേദന അകറ്റാൻ ഗ്രാമ്പു മികച്ചൊരു പ്രതിവിധിയാണ്.
ഗ്രാമ്പു ഭക്ഷണത്തിൽ ചേർക്കുന്നത് രുചി കൂട്ടും. മാത്രമല്ല ദഹനത്തിനും ഇത് സഹായിക്കുന്നു.
ഉണങ്ങിയ ഗ്രാമ്പു പൊടിച്ച് ചെറുതേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, പനി, കഫക്കെട്ട് എന്നിവയ്ക്ക് ശമനമുണ്ടാകും. വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ എന്നിവയെ ചെറുക്കാനും ഗ്രാമ്പു ഉത്തമമാണ്.
പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായും ഗ്രാമ്പു ഉപയോഗിക്കുന്നു. ഗ്രാമ്പു കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും.
Get real time update about this post categories directly on your device, subscribe now.