ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനിക്ക് പിന്നിൽ

ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനി രൂപീകരിക്കാനുള്ള കാരണങ്ങൾക്ക് പിന്നിലെന്ന് ആരോപണം. ചന്ദ്രികയുടെ പേരിൽ പുതിയ കമ്പനിരൂപികരിച്ചത് ഇതിനോടകം വിവാദമാക്കുകയാണ്. ഫിനാൻസ് ഡയറക്ടർ സമീർ ഒന്നാം ഡയറക്ടറായാണ് കമ്പനി രൂപീകരിച്ചത്.

പാണക്കാട് തങ്ങൾ ആണ് രണ്ടാം ഡയറക്ടർ. പുതിയ കമ്പനി രൂപികരിച്ചത് ഭൂരിഭാഗം നേതാക്കളും അറിഞ്ഞില്ലെന്ന വാദം ശക്തമാക്കുന്നുണ്ട്. അതേസമയം, കമ്പനി രൂപികരിച്ചത് അറിഞ്ഞിരിന്നുവെന്ന് പി എം എ സലാം അറിയിച്ചു. പുതിയ കമ്പനി ചന്ദ്രികയുമായി ബന്ധപ്പെട്ടതല്ലെന്നും പുതിയ കമ്പനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടെന്നും സലാം പറഞ്ഞു.

ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍ നേരത്തെ അറിയിച്ചിരുന്നു . 2016 – 17 ല്‍ പിരിച്ച 16.5 കോടിയും 2020 ല്‍ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാരുടെ പരാതി നല്കുകയുണ്ടായി. ജീവനക്കാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. 2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News