ക്വിറ്റ്‌ ഇന്ത്യാ വാർഷികം: മുംബൈയിലെ വിപ്ലവ മൈതാനത്ത് ആയിരങ്ങൾ അണി നിരന്നു

ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തിന്റെ വാർഷികത്തോട്‌ അനുബന്ധിച്ച്‌ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രക്ഷോഭ സമരത്തിൽ ആയിരങ്ങൾ അണി നിരന്നു. ‘മോഡി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

എഐകെഎസ്, സിഐടിയു, എഐഎഡബ്ല്യുഐ, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ, ബഹുജന സംഘടനകൾ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന സമരത്തിൽ പങ്കാളികളായത്.

മൂന്ന്‌ കാർഷികനിയമവും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും വിപ്ലവ മൈതാനത്ത് ഉയർന്നു കേട്ടു .

ബ്രിട്ടീഷുകാരോട് പുറത്ത് പോകാൻ മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്ത മൈതാനം മറ്റൊരു പ്രക്ഷോഭ സമരത്തിന് കൂടി സാക്ഷ്യം വഹിച്ചു.

രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ നൂറുകണക്കിന് ജില്ലകളിൽ നിന്നുള്ള ഇടതുപക്ഷ, ബഹുജന സംഘടനകളിൽ നിന്നുള്ള പതിനായിരങ്ങളായിരുന്നു രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭ സമരത്തിൽ അണി നിരന്നത്.

ഇന്ധന വില വെട്ടിക്കുറക്കുക , എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ കൊവിഡ് വാക്സിനേഷൻ വേഗത്തിൽ നടപ്പാക്കുക , ആദായനികുതി അടയ്ക്കാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ നൽകുക, എല്ലാ നിർധന കുടുംബങ്ങൾക്കും പ്രതിമാസം 10 കിലോ ധാന്യം സൗജന്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രക്ഷോഭ സമരത്തിൽ ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here