പി എം എ സലാമിനെതിരെ പ്രതിഷേധവുമായി ചന്ദ്രിക ജീവനക്കാർ. ചന്ദ്രികയിലെ ജീവനക്കാർ ശത്രുക്കളാണെന്ന സലാമിൻ്റെ പ്രസ്താവന പ്രതിഷേധാർഹമെന്നും സലാം പരാമർശം തിരുത്തണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
അതേസമയം, ആരോപണ വിധേയനായ ഫിനാൻസ് ഡയറക്ടർ സമീർ ഒന്നാം ഡയറക്ടറായി ചന്ദ്രികയുടെ പേരിൽ പുതിയ കമ്പനി രൂപീകരിച്ചതും വിവാദമായി. ഭൂരിഭാഗം നേതാക്കളും അറിയാതെയാണ് കമ്പനി രൂപീകരിച്ചതെന്നും ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനിക്ക് പിന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ചന്ദ്രിക ജീവനക്കാരെ അധിക്ഷേപിച്ചത്. ചന്ദ്രിക ഫിനാൻസ് ഡയറക്ടർ സമീർ നടത്തിയ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ കണക്കുകൾ സഹിതം ലീഗ് നേതാക്കളെ അറിയിച്ച ജീവനക്കാർ ശത്രുക്കളാണെന്നായിരുന്നു സലാം പറഞ്ഞത്. ഇതോടെ ജിവനക്കാർ സലാമിനെതിരെ വലിയ പ്രതിഷേധമുയർത്തി. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയും സ്ഥാപനത്തിൻ്റെ വളർച്ചക്കും വേണ്ടിയും നില കൊള്ളുന്ന തൊഴിലാളികളെ സംശയത്തിൻ്റെ നിഴലിൽ നിർത്തരുതെന്ന് ജീവനക്കാർ പ്രതികരിച്ചു.
സലാം പരാമർശം പിൻവലിക്കണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. എന്നാൽ ആരോപണ വിധേയനായ ഫിനാൻസ്ഡയറക്ടർ സമീർ ഡയറക്ടറായി ചന്ദ്രികയുടെ പേരിൽ രൂപികരിച്ച പുതിയ കമ്പനി സംബന്ധിച്ചും വിവാദം പുകയുകയാണ്.സമീർ ഒന്നാം ഡയറക്ടറും പാണക്കാട് തങ്ങൾ രണ്ടാം’ ഡയറക്ടറുമായി കമ്പനി രൂപികരിച്ചത് ഭൂരിഭാഗം നേതാക്കളും അറിഞ്ഞിട്ടില്ല. എന്നാൽകമ്പനി രൂപികരിച്ച കാര്യം അറിഞ്ഞിരുന്നുവെന്ന് പി.എം.എ സലാം പ്രതികരിച്ചു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.