ADVERTISEMENT
നിയമവിരുദ്ധമായി വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കൈരളി ന്യൂസിനോട് പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇ ബുള്‍ ജെറ്റ് സംഘം ശ്രമിച്ചത്. നിരത്തിലിറക്കാന്‍ കഴിയും വിധമല്ല വാഹനം മോഡിഫൈ ചെയ്തതതെന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. റോഡുകളിലെ മത്സരയോട്ടത്തിനും നിയമ വിരുദ്ധ മോഡിഫിക്കേഷനുമെതിരെ ഉചിതമായ നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു.
റോഡപകടം നടക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വിമര്‍ശിക്കുകയും മോഡിഫിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടി സ്വീകരിക്കുമ്പോള്‍ ഇരവാദം ഉന്നയിക്കുകയും ചെയ്യുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു.
‘ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത ഓള്‍ട്ടറേഷന്‍സാണ് ബുള്‍ജെറ്റ് വാഹനത്തില്‍ ചെയ്തിട്ടുള്ളത്. ഇത്തരം ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. മുഖം നോക്കാതെയുള്ള നടപടികള്‍ തുടരും. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന പ്രവൃത്തികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. ശ്രദ്ധ പിടിച്ചു പറ്റാനും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനും ബോധപൂര്‍വം സൃഷ്ടിച്ച നാടകം കൂടിയുണ്ട്.’ മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.