ക്രിസ്ത്യൻ നാടാർ സംവരണം: സർക്കാർ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു

ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.

സ്‌റ്റേ നൽകാതെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഈ മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും. നാടാർ ക്രിസ്ത്യൻ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും , സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമാണ് സംസ്ഥാന സർക്കാരിൻ്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News