ADVERTISEMENT
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ വിചാരണക്കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിസ്താരം നടക്കുന്നത്.
കേസിൽ 300-ലധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കുന്നതിനായി ആറുമാസം കൂടിയാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്. നിരവധി തവണ സമയം നീട്ടി നൽകിയതിനാൽ ഇനി സമയം നീട്ടി നൽകാനാകില്ലെന്നും സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു.
കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു 2019 നവംബര്‍ 29-ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാല്‍ വിചാരണ അല്‍പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു.
2017 ഫെബ്രുവരിയിലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപടക്കം പ്രതിയായ കേസാണിത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.