ADVERTISEMENT
ഗോത്ര ജനവിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വനാവകാശ നിയമപ്രകാരം സംസ്ഥാനത്താകെ 26600 പേർക്ക് 35349.29 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകിയിട്ടുണ്ട്. കൂടാതെ 174 സാമൂഹികാവകാശങ്ങളും 503 വികസനാവകാശങ്ങളും നൽകിയിട്ടുണ്ട്.
ആരംഭകാലത്തുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വനാവകാശ സമിതികൾ രൂപീകരിക്കുകയും അവർക്കുള്ള പരിശീലനങ്ങൾ നൽകി വരികയും ചെയ്യുന്നുണ്ട്. സാമൂഹിക അവകാശങ്ങളും ആവാസസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വികസനാവകാശവും യഥാസമയം ലഭ്യമാക്കി കൊണ്ടിരിക്കുന്നു.
വ്യക്തിഗത അവകാശങ്ങൾ നൽകുവാനായി സബ് ഡിവിഷൻ തല കമ്മിറ്റികളും ജില്ലാതല കമ്മിറ്റികളും പാസ്സാക്കിയ 1098 ക്ലെയിമുകളിൽ കൈവശ രേഖകൾ നൽകാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നുവെന്നും നിയമസഭയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിനുള്ള മറുപടിയായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.