നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രം; പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ ടി.എം കൃഷ്ണയും ലീന മണിമേഘലയും

തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിനെതിരെ വ്യാപകവിമര്‍ശനം.

നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ജാതീയമാണെന്നാണ് വിമര്‍ശനമുയരുന്നത്. സംഗീതജ്ഞനായ ടി.എം. കൃഷ്ണ, സംവിധായിക ലീന മണിമേഘല എന്നിവരാണ് ചിത്രത്തിനെതിരെ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു. തികച്ചും ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. 2021-ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനാവില്ല. സമൂഹത്തിനോട് നമുക്ക് ബീഭത്സം തോന്നാന്‍ പറ്റിയ ചിത്രമായിരുന്നു ഇത്,’ ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.

ചിത്രത്തിലെ ഒരു സംഭാഷണത്തെ പ്രത്യേകം പരാമർശിച്ചു കൊണ്ടായിരുന്നു മണിമേഘലയുടെ വിമർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here