ADVERTISEMENT
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടേക്കും.കേന്ദ്ര അന്വേഷണം ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. സമാന്തര എക്സ്ചേഞ്ചിലെ പ്രതികളുടെ രാജ്യാന്തര ബന്ധം തെളിയിക്കുന്ന നിർണായക രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചതിനു പിന്നാലെയാണ് കേസിൽ കേന്ദ്ര അന്വേഷണം ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകാനാരുങ്ങുന്നത്.
കേസിലെ രാജ്യാന്തര ബന്ധത്തിനു തെളിവ് ലഭിച്ചതു കൊണ്ടാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി ഇബ്രാഹിമിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കേസിൽ അന്വേഷണ സംഘം ഡിജിറ്റൽ പരിശോധന തുടങ്ങിയിരുന്നു.
ബംഗളൂരുവിൽ നിന്ന് ലഭിച്ച ഉപകരണങ്ങളും ഡാറ്റകളുമാണ് വിശദമായി പരിശോധിച്ചത് .പ്രാഥമിക പരിശോധനയിൽ ചില നിർണായക വിവരങ്ങൾ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേക്കടക്കം റൂട്ട് നൽകിയതു സംബന്ധിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കിട്ടിയത്.
എക്സ്ചേഞ്ചിൻ്റെ പ്രവർത്തനത്തിനുള്ള വിദേശ സർവ്വറുകളുടെ രഹസ്യ കോഡുകൾ സംബന്ധിച്ച വിവരം അറിഞ്ഞത് ഇബ്രാഹിം മാത്രമാണെന്നും കണ്ടെത്തി. അതേ സമയം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒരു മുഖ്യ സൂത്രധാരൻ കൂടെ പിടിയിലാവാനുണ്ട് എന്നാണ് വിവരം . പ്രതി ഇബ്രാഹിമിന് ടെലിഫോൺ നടത്തിപ്പിനായി വൻ തുക എത്തിക്കുന്നതടക്കം ഇയാളാണെന്നാണ് സംശയിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.