സിനിമ തിയേറ്ററുകള്‍ തുറക്കണം എന്ന ആവശ്യവുമായി വിതരണക്കാര്‍. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തിയേറ്ററുകള്‍ വേഗം തുറക്കണം എന്നും അല്ലാത്തപക്ഷം അത് സാരമായി ബാധിക്കുമെന്നും വിതരണക്കാര്‍ പറഞ്ഞു.
കോവിഡിന്റെ രണ്ടാംഘട്ടം തുടങ്ങിയതിനെ തുടര്‍ന്ന് തീയറ്ററുകള്‍ അടച്ചിട്ട് നാലു മാസം കഴിയുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ ഉടമകളും സിനിമാസംഘടനകളും ആവശ്യം ശക്തമാക്കി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് റിലീസിന് കാത്ത് പെട്ടിക്കുള്ളിലിരിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് അതില്‍ പ്രധാനപ്പെട്ടത്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഒന്നര വര്‍ഷത്തോളമായി പ്രതിസന്ധിയിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട്, സുരേഷ് ഗോപി ചിത്രം കാവല്‍ തുടങ്ങിയവയാണ് റിലീസ് കാത്തുനില്‍ക്കുന്ന മറ്റു പ്രമുഖ ചിത്രങ്ങള്‍.
തിയേറ്റര്‍ തുറക്കാന്‍ വൈകുനന്‍ സാഹചര്യത്തില്‍ നിവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങിയുന്നത്. പൃഥ്വിരാജ് ചിത്രം കുരുതി അടുത്ത ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, പൃഥ്വിരാജ് ചിത്രം തീര്‍പ്പ് തുടങ്ങിയവയും ഒടിടി റീസിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്
Get real time update about this post categories directly on your device, subscribe now.