ADVERTISEMENT
സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ ഉതകും വിധം 75ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തതും, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകര്‍ക്കുകയും ചെയ്യുക എന്ന അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസിനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ഉപയോഗപ്പെടുത്തും.
സ്വാതന്ത്ര്യദിനം പാര്‍ട്ടി ഓഫീസുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ദേശീയ പതാക ഉയര്‍ത്തിയും പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചും ആഘോഷിക്കും. സ്വാതന്ത്ര്യ ദിനാചരണ പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.