ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയേറ്റ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി.
വ്യാപാരി വ്യവസായ സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു എന്നിവർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാമനാട്ടുകരയ്ക്ക് സമീപം നടന്ന സമരം സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൽഗഫൂർ ഉദ്ഘാടനം ചെയ്തു.
മേഖല വൈസ് പ്രസിഡൻറ് ജലീൽ ചാലിൽ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ടി മരക്കാർ, ടി മധുസൂദനൻ, ടി സുധീഷ്, പ്രവീൺ കൂട്ടുങ്ങൽ, എം സുരേഷ്, കെ മുഹമ്മദ് , അഷ്‌റഫ് , മോഹനൻ, സിനാൻ എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലയിൽ 200 കേന്ദ്രങ്ങളിലായി നടന്ന സമരത്തിൽ വിവിധ കേന്ദ്രങ്ങളിലായി സി കെ വിജയൻ, ഡി എം ശശീന്ദ്രൻ, വി അസീസ്, കെ എം റഫീഖ്, സി വി ഇക്ബാൽ , കെ സോമൻ,ഗഫൂർ, രാജധാനി, സന്തോഷ്, സെബാസ്റ്റ്യൻ ,എം എം ബാബു, ശശി പയ്യോളി എന്നിവർ സംസാരിച്ചു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.