ഹോക്കി താരം വി ആർ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നൽകും; മന്ത്രി വി ശിവൻകുട്ടി

ഒളിംപിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്ക്യോ ഒളിംപിക്‌സിലെ ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ പി ആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. സംസ്ഥാന മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

ടോക്ക്യോ ഒളിംപിക്‌സ് ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ്. 1972ന് ശേഷം ആദ്യമായാണ് ഒരു മലയാളി ഒളിമ്പിക്സ് ഹോക്കിയില്‍ ചരിത്ര നേട്ടം കൈവരിക്കുന്നത്. വെങ്കലത്തിനായുള്ള മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തറ പറ്റിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News