പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് ജീ ലെ സാറാ എന്ന് പേരിട്ടു.
ചിത്രത്തെക്കുറിച്ചുളള വിശേഷങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്.പ്രിയങ്ക, ആലിയ, കത്രീന എന്നിവരുടെ പേരുകൾക്കൊപ്പം ഒരു കാറിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലനങ്ങളുടെ പേരും കാണിക്കുന്നതാണ് പോസ്റ്റർ.
ADVERTISEMENT
ഏറെ വർഷങ്ങൾക്ക് ശേഷം ഫർഹാൻ അക്തറിന്റെ സംവിധാനത്തിലേക്കുള്ള തിരിച്ചുവരവ് കൂടെയാണ് ഈ ചിത്രം. ഫർഹാൻ അക്തറിന് പുറമെ സോയ അക്തറും റീമ കട്ട്ഗിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇത്തവണ സ്‍ത്രീകളെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഫറാൻ അക്തർ തന്റെ സിനിമ ഒരുക്കുന്നത്. ചിത്രം 2023ൽ പ്രദർശനത്തിനെത്തുമെന്നാണ് സൂചന .
ദിൽ ചഹ്താ ഹി, സിന്ദഗി നാ മിലേഗി ദോബാര പോലെ ഒരു മികച്ച റോഡ് മൂവി തന്നെയായിരിക്കും ചിത്രമെന്ന പോസ്റ്റർ ഉറപ്പ് നൽകുന്നുണ്ട്.
ഫർഹാൻ അക്തറിന് പുറമെ സോയ അക്തർ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയവരും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.