ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം; അഞ്ച് പ്രദേശവാസികൾക്ക് പരിക്ക്

ജമ്മുകശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ലാൽചൗകിലെ സുരക്ഷാസേനയുടെ ബങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്.

അഞ്ച് പ്രദേശവാസികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. സൈന്യം പ്രദേശത്ത് പരിശോധന തുടരുകയാണ്.

സ്വാതന്ത്യദിനാഘോഷപരിപാടികൾ നടക്കാനിരിക്കെയാണ് ഇത്തരമൊരു ആക്രമണം നടന്നത്. ജമ്മു കശ്മീരിൽ വലിയ രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് നിലവിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here