എത്രയും വേഗം അഫ്‌ഗാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം

ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി.
അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദേശം.

ത​ങ്ങ​ൾ നീ​ങ്ങു​ന്ന​ത് വ​ട​ക്ക​ൻ അ​ഫ്​​ഗാ​നിസ്താനിലെ ​ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ മസാ​റെ ശ​രീ​ഫ്​ ല​ക്ഷ്യ​മാ​ക്കി​യാണെ​ന്ന്​​ താ​ലി​ബാ​ൻ കഴിഞ്ഞ ദിവസം അ​റി​യിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ തിരികെവരാനാണ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടത്.

മ​സാ​റെ ശ​രീ​ഫിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇന്ന് വൈകീട്ട് ഡൽഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടും. മസാറെ ശരീഫിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരോട് തിരികെവരാനാണ് എംബസി നിര്‍ദേശം നല്‍കിയത്.

മ​സാ​റെ ശ​രീ​ഫിലെ ഇന്ത്യൻ കോൺസുലേറ്റ് ഒഴിപ്പിച്ചു. രേഖകള്‍ പ്രകാരം 1500 ഇന്ത്യക്കാരാണ് അഫ്ഗാനിസ്താനിലുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പേരും പാസ്പോര്‍ട് നമ്പറും അറിയിക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News