ADVERTISEMENT
ഉപയോഗിച്ച ഭക്ഷ്യ എണ്ണ ബയോ ഡീസല്‍ ആക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യ സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പാചകത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ ബയോ ഡീസല്‍ ആക്കി മാറ്റുന്നതിന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്റി ഇത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യ ശൃംഖലയിലേക്ക് വരാതെ പ്രകൃതി സൗഹൃദപരമായാണ് സംസ്‌കരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ എണ്ണ ശേഖരിക്കുന്നതിന് അംഗീകൃത ഏജന്‍സികളെ ചുമതലപ്പെടുതിയിട്ടുണ്ട്. ഈ ഘട്ടങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ പ്രചാരണം വിവിധ മാധ്യമങ്ങളിലൂടെ നടന്നു വരുന്നതായും ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രം നല്‍കിയ മറുപടിയില്‍ വ്യക്തമാണ്.
Get real time update about this post categories directly on your device, subscribe now.