പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവ്

കോഴിക്കോട് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവ്. കോഴിക്കോട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് പയ്യനക്കൽ സ്വദേശി മുഹമ്മദ് ഹർഷാദിനാണ് കോടതി ശിക്ഷ വിധിച്ചത്.

വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജി സി ആർ ദിനേശനാണ് ശിക്ഷ വിധിച്ചത് . പ്രതിക്കെതിരെ സമാനമായ കേസ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും നിലവിലുണ്ട് .

പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിന തടവ് കൂടാതെ അവശേഷിക്കുന്ന ജീവിതകാലം മുഴുവൻ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News