എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു

 എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു.മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ചൊല്ലിയുള്ള വഴക്കിനെത്തുടർന്നാണ്  എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. റബാലെ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.

മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ ഇതിന് മുൻപ് അച്ഛനും മകളെ ശകാരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംഭവ ദിവസം അച്ഛൻ പുറത്ത് പോയിരിക്കുകയായിരുന്നു. പഠിക്കാത്തതിനെ ചൊല്ലിയായിരുന്നു അന്നും വഴക്കിട്ടത്. അമ്മ പെൺകുട്ടിയെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആർ രേഖപ്പെടുത്തിയത്.

അമ്മ ഒരു കത്തി കാട്ടി പേടിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിൽ മൊഴി നൽകിയത്. ജീവൻ ഭയന്ന്, അമ്മയെ കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് തുണി ബെൽറ്റ് കൊണ്ട് അടിക്കാൻ ഓങ്ങിയപ്പോഴാണ് തട്ടിയെടുത്ത് അമ്മയുടെ കഴുത്ത് ഞെരിച്ചത്.
.
അമ്മ ചലനമറ്റ ശേഷമാണ് പെൺകുട്ടി അച്ഛനും അമ്മാവനും അമ്മായിക്കും വാട്ട്‌സപ്പ് സന്ദേശം അയക്കുന്നത്. ‘അമ്മ വാതിൽ തുറക്കുന്നില്ല എന്നായിരുന്നു സന്ദേശം . പിന്നീട് കിടപ്പുമുറിയിൽ കയറി വാതിൽ പൂട്ടി അച്ഛനെ ഫോണിൽ വിളിച്ചു. പെൺകുട്ടിയുടെ അമ്മാവനാണ് ആദ്യമെത്തി വാതിൽ തുറന്നത്. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ റിമാൻഡ് ഹോമിലേക്ക് അയച്ചതായി സീനിയർ ഇൻസ്പെക്ടർ യോഗേഷ് ഗവാഡെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here