വിശക്കുന്നുണ്ടോ? എന്നാൽ എളുപ്പത്തിൽ ഒരു ലെമൺ റൈസ് ഉണ്ടാക്കാം

കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. എളുപ്പത്തിൽ അധികം മെനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ?

ചേരുവകൾ

സൺഫ്ളവർ ഓയിൽ- 1 ടേബിൾസ്പൂൺ

കടുക്- ഒന്നര ടീസ്പൂൺ

ഉഴുന്നു പരിപ്പ്- ഒന്നര ടീസ്പൂൺ

ചനാപരിപ്പ്- ഒന്നരടീസ്പൂൺ

ചുവന്നമുളക്- 4

ഉപ്പ്- ആവശ്യത്തിന്

മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ

ബസ്മതി റൈസ്- 400 ​ഗ്രാം

തിളപ്പിച്ച വെള്ളം- ഒരു ലിറ്റർ

നാരങ്ങാനീര്- മൂന്ന് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

പാനിൽ മീഡിയം ചൂടിൽ എണ്ണ ചൂടാക്കുക. ശേഷം കടുകു വറുത്ത് ഉഴുന്നു പരിപ്പും ചനാപരിപ്പും ചുവന്നമുളകും ചേർത്തിളക്കുക. ഒരു മിനിറ്റോളം വഴറ്റിയതിനുശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ബസ്മതി റൈസ് ചേർക്കാം. വെള്ളം ചേർത്ത് തളിപ്പിച്ച് മൂടി വച്ച് വേവിക്കാം. അരി വെന്തുകഴിഞ്ഞാൽ നാരങ്ങാനീരൊഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News