ധനുഷിനെയും സായി പല്ലവിയെയും വെല്ലുവിളിച്ച് റൗഡി ബേബിയായി നടന്‍ കാര്‍ത്തിക് ആര്യൻ

ധനുഷിനെയും സായി പല്ലവിയെയും വെല്ലുവിളിച്ച് നടന്‍ കാര്‍ത്തിക് ആര്യൻ

മാരി 2വിലെ ഏറെ ജനപ്രീതി നേടിയ റൗഡി ബേബി എന്ന ഗാനത്തിന്റെ പല വിധ കവർ വേർഷനുകൾ നമ്മൾ കണ്ടിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഈ ഗാനരംഗത്തിനു പുതിയ ചുവടുകളുമായാണ് ബോളിവുഡ് നടൻ കാര്‍ത്തിക് ആര്യന്‍ എത്തിയിരിക്കുന്നത്.

പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത പാട്ടിന് സായ് പല്ലവിയും ധനുഷുമായിരുന്നു ചുവടുകള്‍ വെച്ചിരുന്നത്. റൗഡി ബേബി പാട്ടിനൊപ്പം ഇതിലെ ഡാന്‍സും ഹിറ്റായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റൗഡി ബേബിക്ക് ഒപ്പം നൃത്തം ചവുട്ടികൊണ്ടുള്ള കാര്‍ത്തിക് ആര്യന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ് .ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here