ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഹ്രസ്വചിത്രം ‘താടി’ ശ്രദ്ധേയമാകുന്നു

താടിയും മുടിയും നീട്ടി വളർത്തിയവരോടുളള സമൂഹത്തിന്റെ അസഹിഷ്ണുത തുറന്നു കാണിക്കാൻ ശ്രമിക്കുന്ന ഹ്രസ്വചിത്രം ‘ താടി’ പ്രേക്ഷകശ്രദ്ധ നേടുന്നു. ശരീരത്തിന്റെ പ്രത്യേകതകൾ നോക്കിയല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടതെന്ന് ചിത്രം അടിവരയിടുന്നുണ്ട്.

വി.ടി. രതീഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അനൂപ് പി. രാമചന്ദ്രൻ,മജേഷ് വി.ജി. പുല്ലുവഴി,വീണ അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.അനൂപ് തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും.

വിഷ്ണു സുബ്രമണ്യൻ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് മനു ശങ്കറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here