പൊലീസിനെയും വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തിയതിന് യൂട്യൂബറെ അറസ്റ്റ് ചെയ്തു

പൊലീസിനെയും എം.വി.ഡി ഉദ്യോഗസ്ഥരേയും സാമൂഹ്യമാധ്യമങളിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം വര്‍ഷവും നടത്തിയ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് പിടികൂടിയത്. ബുള്‍ജറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയൊ.

അതേസമയം ജാമ്യം കിട്ടിയ ഈ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ ലിബിനും എബിനും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പംവീട്ടിലേക്ക് മടങ്ങി. ജാമ്യവാര്‍ത്ത അറിഞ്ഞ് ഇവരെ കാണാനായി നിരവധി പേരാണ് സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്. പൊലീസെത്തി ആളുകളെ നിയന്ത്രിച്ചാണ് ഇരുവരെയും വാഹനത്തില്‍ കയറ്റിയത്. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടിയാണ് പൊലീസ് ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തത്.

യൂട്യൂബര്‍മാരുടെ ഇതുവരെയുള്ള എല്ലാ വീഡിയോയും വിശദമായി പരിശോധിക്കുമെന്നും നിയമലംഘനം നടത്താന്‍ ആളുകളോട് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News