കരുവന്നൂര്‍ ബാങ്കില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നു; സഹകരണ വകുപ്പ് നിയോഗിച്ച സമിതി പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ഗുരുതര ക്രമക്കേടുകള്‍. സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

ഗുരുതര ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായി സമിതി സര്‍ക്കാരിനെ അറിയിച്ചു. ഭരണസമിതിക്ക് വീഴ്ച്ച പറ്റിയെന്നും ഒരു മാസത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും സമിതി സര്‍ക്കാരിനെ അറിയിച്ചു.

അതേസമയം നേരത്തെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയിലായിരുന്നു. ഇയാള്‍ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

നേരത്തെ ഉണ്ടായിരുന്ന പതിമൂന്നംഗ ഭരണ സമിതി അംഗങ്ങൾക്കും തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ ക്രൈം ബ്രാഞ്ചിന് മാെഴി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News