ചെര്‍പ്പുളശ്ശേരി നിക്ഷേപ തട്ടിപ്പ്; മുന്‍ ആര്‍ എസ് എസ് നേതാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റിലായി. എച്ച്.ഡി.ബി നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. ഏഴു പേരാണ് സംഭവത്തില്‍ പരാതി നല്‍കിയത്

പരാതിക്കാരെല്ലാം ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍. കേസില്‍സുരേഷ് കൃഷ്ണയെ റിമാന്റ് ചെയ്തു. മറ്റ് പ്രമോട്ടര്‍ ഡയറക്ടര്‍മാരുടെയും നിക്ഷേപകരുടെയുമായി മൂന്ന് പരാതികള്‍ സുരേഷ് കൃഷ്ണക്കെതിരെ ലഭിച്ചതിനെ തുടര്‍ന്ന് വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു. ഒളിവില്‍പോയ സുരേഷിനെ ചൊവ്വാഴ്ച ചിറ്റൂരില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. സംഘ്പരിവാര്‍ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ് എച്ച്.ഡി.ബി നിധി ലിമിറ്റഡിന്റെ നടത്തിപ്പുകാര്‍.

പൂര്‍ണമായും സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ശേഷമാണ് നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയത്. ബാങ്ക് അധികൃതരുടെ നിലപാടില്‍ സംശയം തോന്നിയ ഇടപാടുകാര്‍ നിക്ഷേപം തിരിച്ചു ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. സ്ഥാപനത്തിനുവേണ്ടി വാങ്ങിയ ആറു വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതായും പരാതിയുണ്ട്.

2020 ഫെബ്രുവരിയില്‍ ചെര്‍പ്പുളശ്ശേരിയില്‍ ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്റ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത് ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കും എന്നു പറഞ്ഞാണ്. ഇതിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി പണം പിരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് എച്ച്.ഡി.ബി നിധി ലിമിറ്റഡ് എന്നാക്കി ബാങ്കിന്റെ പേര് മാറ്റി. സംഘപരിവാര്‍ പ്രവര്‍ത്തകരില്‍നിന്നും അനുഭാവികളില്‍നിന്നുമാണ് ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here