‘കുരുതി’ ആമസോണ്‍ പ്രൈമില്‍ പ്രദർശനത്തിനെത്തി

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചിത്രം ‘കുരുതി’യുടെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമിൽ ആരംഭിച്ചു.

മെയ് 13 ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് തീയറ്ററുകൾ അനിശ്ചിതമായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.

‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. റോഷന്‍ മാത്യുവും സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയാണ് കുരുതി. 24 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയ ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്. ആമസോണ്‍ പ്രൈമിലൂടെ 240 രാജ്യങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, സ്രിന്ദ,സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News