മുസ്ലീംലീഗ് നേതൃത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തിരിച്ചടിക്കൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലീംലീഗ് നേതൃത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തിരിച്ചടിക്കൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. ഉന്നതാധികാര സമിതിയോഗശേഷം രണ്ട് പ്രമുഖ നേതാക്കളെ അനുകൂലമായി രംഗത്തെത്തിച്ചത് ഇതിനുള്ള തെളിവാണെന്നും സൂചനകളുണ്ട്.

പി.എം.എ സലാമും കെ.പി.എ മജീദും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതും ഇതിന്റെ ഭാഗമാണ്. നേതൃത്വത്തില്‍ തുടരുമെന്ന സൂചന കുഞ്ഞാലിക്കുട്ടി വിശ്വസ്തര്‍ക്ക് നല്‍കി.

തനിക്കെതിരായ നീക്കം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മുഇനലി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ വിജയമെന്നും പ്രചാരണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here