പ്രണയനൈരാശ്യത്തില്‍ പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്ന കേസുകളില്‍ പൊലീസ് മൃദു സമീപനം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്ന കേസുകളില്‍ പൊലീസ് മൃദു സമീപനം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയം നിരസിക്കുമ്പോള്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്ന സംഭവം അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലര്‍ പെണ്‍കുട്ടികളെ അതില്‍ വീഴ്ത്തുന്നു. സൈബര്‍ ചതിയില്‍ പെട്ടു പോയവരെ അതില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടുണ്ട്. മാനസ കൊലപാതകത്തില്‍ തന്നെ തോക്ക് അനധികൃതമായി കൈകാര്യം ചെയ്തുവെന്നും ഇത്തരം സംഭവങ്ങളെ പൊലീസ് ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കേസുകള്‍ ഫല പ്രദമായി പൊലീസ് അന്വേഷിക്കും. വിട്ടുവിഴ്ചയുടെ നടപടി പൊലീസ് സ്വീകരിക്കില്ല. അവബോധം സൃഷ്ടിക്കുന്നതിന് സാധ്യമായ എല്ലാ വഴിയും തേടുമെന്നും സ്ത്രീധന വിഷയങ്ങളില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രമാണ് പരാതി ഉയര്‍ന്ന് വരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീധന വിവാഹങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്നും സാമൂഹികമായി ഒറ്റപ്പെടുത്തേണ്ട ഒന്നാണെന്നും പെണ്‍കുട്ടികളും യുവാക്കളും സ്ത്രീധനം വേണ്ട എന്ന നിലപാടെടുക്കണമെന്നും ഇതിന് ബോധവത്കരണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഫേക്ക് ഐഡി ഉപയോഗിച്ച് പെണ്‍കുട്ടികളെ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ നിയമനടപടികള്‍ക്ക് അതിര്‍വരമ്പുകള്‍ ഉണ്ട്. നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കും. നിയമത്തിലെ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കും. കൂടാതെ അവബോധം സൃഷ്ടിക്കുന്നതിന് സാധ്യമായ എല്ലാ വഴിയും തേടുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News