രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 97.4 ശതമാനമായി ഉയര്‍ന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 97.4 ശതമാനമായി ഉയര്‍ന്നത് ആശ്വാസമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ 3 മാസങ്ങളായി രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി കുറയുകയാണ്. അതേ സമയം രാജ്യത്തെ 44 ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10% ത്തിന് മുകളിലായി സ്ഥിരീകരിക്കുന്നുണ്ട്.

37 ജില്ലകളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സ്ഥിരീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ ആദ്യവാരം രാജ്യത്തെ 279 ജില്ലകളില്‍ 100 കേസിന് മുകളില്‍ സ്ഥിരീകരിച്ചിരുന്നു, എന്നാല്‍ നിലവില്‍ രാജ്യത്ത് 48 ജില്ലകളില്‍ മാത്രമാണ് 100 കേസുകള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം മഹാരാഷ്ട്രയില്‍ ആഗസ്റ്റ് 17 മുതല്‍ ഗ്രാമപ്രദേശങ്ങളിലെ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളിലും നഗരങ്ങളില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലും സ്‌കൂളുകള്‍ തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 5609 കേസുകള്‍ സ്വീകരിച്ചപ്പോള്‍ 137 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തമിഴ്‌നാട്ടില്‍ 1893 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News