പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര പോര് ശക്തം; പ്രശ്‌നം ദേശീയ നേതൃത്വത്തിന് തലവേദനയാകുമ്പോള്‍

പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം ദേശീയ നേതൃത്വത്തിന് തലവേദനയാകുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. അമരീന്ദര്‍ സിംഗും നവജോത് സിംഗ് സിദ്ധുവും ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി.

പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പോര് ശക്തമാകുകയാണ്. മുഖ്യമന്ത്രി അമരീന്തര്‍ സിങ്ങും പിസിസി സെക്രട്ടറി നവ്‌ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളാണ് ദേശിയ നേതൃത്വത്തിനടക്കം തലവേദനയായി മാറുന്നത്.

പ്രശ്‌നപരിഹാരത്തിനായി അമരീന്ദ്രര്‍ സിങ്ങിനെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുകയും സിദ്ദുവിനെ പിസിസി സെക്രട്ടറി ആയി സ്ഥാനം നല്‍കുകയും ചെയ്തിട്ടും പഞ്ചാബിലെ കോണ്‍ഗ്രസ്സ് പോര് അവസാനിച്ചിട്ടില്ലാത്തത് ദേശിയ നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ്.

അടുത്ത വര്‍ഷം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്പരം പോരാടിക്കുന്നത് തുടര്‍ ഭരണ സാധ്യതക്ക് മങ്ങല്‍ ഏല്‍പ്പിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം. പഞ്ചാബ് നിയമ സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആം ആംദ്മി പാര്‍ട്ടി ശക്തമായി ലക്ഷ്യം വെക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നം അവസാനിപ്പിച്ച് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്.

സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തിയാണെന്ന് അമരീന്ദര്‍ സിംഗ് ഇന്ന് വ്യക്തമാക്കി. അതേസമയം മുഖ്യ മന്ത്രി അമരീന്ദര്‍ സിങ്ങും നവ്ജോത് സിദ്ദുവും ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News