ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പില്ല; സ്വന്തം ബൈക്കിൽ ഇന്ത്യ ചുറ്റാനിറങ്ങി ഒരു വൈദികൻ

സ്വന്തം ബൈക്കിൽ ഇന്ത്യ ചുറ്റാനിറങ്ങിയിരിക്കുകയാണ് കൊച്ചിയിലെ ഒരു വൈദികൻ. തേവര എസ് എച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഫാദർ പ്രശാന്ത് പാലക്കാപ്പിളളിയാണ് തൻ്റെ ഇരുചക്രവാഹനത്തിൽ ഭാരത പര്യടനത്തിന് തുടക്കമിട്ടിരിക്കുന്നത്.

ബൈക്കിൽ കറങ്ങുക എന്നത് പ്രശാന്ത് അച്ചന് ഒരു ക്രെയ്സ്സ് ആണ്. പതിവായി ബൈക്കിൽ കോളേജിലെത്തിയിരുന്ന പ്രിൻസിപ്പൽ അച്ചൻ കുട്ടികൾക്കും ഒരു ഹരമായിരുന്നു.

ലളിത ജീവിതം വ്രതമാക്കിയ ഫാദർ പ്രശാന്ത് പാലക്കാപ്പിള്ളിയുടെ വലിയൊരു ആഗ്രഹമായിരുന്നു ബൈക്കിലൊരു രാജ്യസഞ്ചാരം.ആഗ്രഹം ഒരു സുഹൃത്തിനോട് പങ്കുവെച്ചപ്പോൾ യാത്രയ്ക്ക് സാഹചര്യമൊരുക്കുകയായിരുന്നു.

അങ്ങനെ പ്രത്യേകിച്ചൊരു മുന്നൊരുക്കവും അജണ്ടകളുമില്ലാതെ അച്ചൻ തേവര കോളേജ് മുറ്റത്തു നിന്നും ഇന്ത്യയെ കണ്ടെത്താൻ യാത്ര പുറപ്പെട്ടു. കോട്ടയം കന്യാകുമാരി വഴി ചെന്നൈയിലേക്കും അവിടെ നിന്ന് ബംഗലുരു ഹൈദരബാദ് വഴി ഛത്തീസ്ഗഡിലെത്തി വടക്ക് കശ്മീർ വരെ സഞ്ചരിച്ച് തിരികെ മടങ്ങുകയാണ് ലക്ഷ്യം. ഏതാണ്ട് 2 മാസത്തോളം നീണ്ടു നിൽക്കുന്നതാണ് പ്രശാന്തച്ചൻ്റെ ഭാരത യാത്ര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News