കൊവിഡ് മിശ്രിത വാക്‌സിൻ പഠന വിധേയമാക്കാൻ അനുമതി നൽകി ഡി.സി.ജി.ഐ

വാക്സിൻ ഇടകലർത്തി ഉപയോഗിക്കുന്നത് പഠിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. വാക്സിനുകളുടെ ഇടകലർന്നുള്ള ഉപയോഗം കൂടുതൽ ഫലപ്രദമെന്ന് ഐസിഎംആർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിൻ ഇടകലർത്തിയുള്ള പരീക്ഷണങ്ങൾക്ക് ഡി സി ജി ഐ അനുമതി നൽകുന്നത്.

കോവാക്സിനും കോവിഷീൽഡും കലർത്തുന്നതിനെക്കുറിച്ചുള്ള പഠനമാണ് നടത്തുക.അതേ സമയം രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 38,353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

497 പേർക്ക് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടു. 39689 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗമുക്തി നേടിയത് . 3,86,351 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നു. കൊവിഡ് രോഗമുക്തി നിരക്ക് 97.45%മായി വർധിച്ചിട്ടുണ്ട് . ഇത് വരെ 51.56 കോടിയിലേറെ വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News