ശാസ്താംകോട്ടയില്‍ വീടിന് നേരെ നാടന്‍ ബോംബാക്രമണം

കൊല്ലം ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞു. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്.

പൊട്ടിത്തെറിയില്‍ വീടിന്റെ മുന്‍വാതിലും ജനാലയും തകര്‍ന്നു. സെക്കന്റുകള്‍ ഇടവിട്ട് രണ്ട് തവണയാണ് സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

സ്‌ഫോടനം നടന്ന വീട്ടിലെ യുവാവ് തന്റെ പെണ്‍സുഹൃത്തിന്റെ സഹോദരി ഒരു യുവാവുമായി സംസാരിക്കുന്നത് കണ്ടുവെന്ന വിവരം പെണ്‍സുഹൃത്തിനെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണമെന്നും പെണ്‍സുഹൃത്തിന്റെ സഹോദരിയുടെ സുഹൃത്തായിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News