‘ഇത് വന്ത് എൻഗേജ്മെന്റ് റിങ്’; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകി നയൻസ്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരുടെയും പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമെല്ലാം പലതരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഏറെ വർഷങ്ങളായി പ്രണയത്തിലാണെങ്കിലും വിവാഹക്കാര്യം ഇവർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയൻതാരയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

ഒരു തമിഴ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകിയത്. മോതിരവിരലിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട്, കയ്യിലുള്ളത് എൻഗേജ്മെന്റ് റിങ്ങ് ആണെന്ന് പറയുന്ന നയൻതാരയെ ആണ് വീഡിയോയിൽ കാണാനാവുക.

തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ‘ഇത് എൻഗേഞ്ച്മെന്റ് റിങ്ങ്’ എന്ന് നയൻതാര തുറന്നു പറഞ്ഞത്. ഷോയുടെ പ്രമോ വീഡിയോ ഇപ്പോൾ വൈറലാണ്. വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു.

ഏതാനും മാസങ്ങൾക്കു മുൻപ് നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിത്രവും കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തു.

‘വിരലോട് ഉയിർ കൂട കോർത്ത്’ (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു ചിത്രത്തിന് വിഘ്നേഷ് നൽകിയ ക്യാപ്ഷൻ. ഇതിനെ തുടർന്ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന രീതിയിൽ അഭ്യൂഹം പരന്നിരുന്നു. ഇപ്പോൾ നയൻതാര തന്നെ വാർത്ത സ്ഥിരീകരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലും വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം.

“വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നൽകിയത്.

2011-ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015-ൽ വിഘ്നേഷ് ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News