സംസ്ഥാനത്ത് തീവ്രമായ കൊവിഡ് രോഗവ്യാപനമില്ല: ജാഗ്രത തുടർന്നേ മതിയാകൂവെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് തീവ്രമായ കൊവിഡ് രോഗവ്യാപനമില്ല എന്നാൽ ജാഗ്രത തുടർന്നേ മതിയാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത കൊവിഡ് രോഗ വ്യാപനത്തിന് പ്രധാന കാരണങ്ങൾ ഉയർന്ന ജനസാന്ദ്രതയും കുറഞ്ഞ രോഗ പ്രതിരോധ ശേഷിയുമാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

രോഗ ലക്ഷണമുണ്ടെങ്കിലും പലരും അവഗണിക്കുന്നു. രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് ഇവർ ആശുപത്രിയിൽ എത്തുന്നത്. ഇത് മരണത്തിന് ഇടയാക്കുന്നു.

ജീവൻ രക്ഷിക്കുക എന്നതിനൊപ്പം ജീവനോപാധികളും സംരക്ഷിക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം. കോസ്റ്റൽ ബൽറ്റുമായി സഹകരിച്ച് മത്‌സ്യത്തൊഴിലാളികൾ പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News