പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി

ഹരിയാന: ഹരിയാനയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. സോനിപ്പത്തിലാണ്‌ സംഭവം. പെൺകുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തി തടഞ്ഞു വെച്ച ശേഷമാണ് 4 യുവാക്കൾ ചേർന്ന് ക്രൂരകൃത്യം നടത്തിയത്.

പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളെയാണ് ബലാൽസംഗം ചെയ്ത ശേഷം കീടനാശിനി നൽകി കൊലപ്പെടുത്തിയത്. സംഭവം നടന്നശേഷം കുട്ടികളെ ദില്ലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു.
രണ്ടാമത്തെ പെൺകുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഭീഷണി ഭയന്ന് പെൺകുട്ടികളെ പാമ്പ് കടിച്ചുവെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞതെന്ന് കുണ്ഡലി പോലീസ് ഇൻസ്‌പെക്ടർ രവി കുമാർ പറഞ്ഞു. സംഭവത്തിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News