മൂന്നാം തരംഗത്തിലേക്ക് സംസ്ഥാനം പോകാതിരിക്കാനുള്ള ജാകരൂകമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നതെന്ന് നിയമസഭയില്‍ കെ രാജന്റെ മറുപടി

കൊവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി നടപടികള്‍
സര്‍ക്കാര്‍ സ്വീകരിച്ചുവന്നിട്ടുണ്ട്. ഒരു മൂന്നാം തരംഗത്തിലേക്ക്
സംസ്ഥാനം പോകാതിരിക്കാനുള്ള ജാകരൂകമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്. വേഗത്തിലുള്ള വാക്സിനേഷന്‍ നടപടികള്‍, സാമൂഹിക അകലം ഉറപ്പാക്കല്‍, രോഗികളേയും രോഗം സംശയിക്കു ന്നവരേയും ക്വാറന്റൈല്‍ ചെയ്യല്‍ തുടങ്ങി ഒട്ടനവധി നടപടികള്‍ സര്‍ക്കാര്‍ ഇതിനായി സ്വീകരിക്കുന്നുണ്ട്.

സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആളുകള്‍ കൂട്ടം ചേരുന്നത്
തടയുവാനും ഒട്ടനവധി നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന
സര്‍ക്കാരും ഈ കാലയളവില്‍ നടപ്പാക്കിയിട്ടുണ്ട്. രണ്ടാം തരംഗം രൂക്ഷമാകുന്നു എന്ന് കണ്ടതിനെ തുടര്‍ന്ന് മെയ് മാസം എട്ടാം
തീയതി മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിരുന്നു.

ഇത്തരം നിയന്ത്ര ണങ്ങള്‍ വഴി രണ്ടാം തരംഗത്തെ നിയന്ത്രണവിധേയമാക്കു വാനും ആശുപത്രികളില്‍ ചികില്‍സ ലഭിക്കാത്ത സാഹചര്യത്തെ ഒഴിവാക്കാനും അതുവഴി മരണനീരക്ക് ഗണ്യമായി കുറയ്ക്കാനും നമുക്ക്
കഴിഞ്ഞു.

ജീവസന്ധാരണം ഉറപ്പാക്കിക്കൊണ്ടുള്ള സാമ്പ ത്തിക
പ്രവര്‍ത്തനങ്ങള്‍ കൂടി സമൂഹത്തില്‍ നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്
എന്നുള്ളതുകൊണ്ടാണ് ഇതുവരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഓഗസ്റ്റ് അഞ്ചു മുതല്‍ വ്യത്യാസം വരുത്തി പരിഷ്കരിച്ച നിയന്ത്രണ മാര്‍ഗരേഖകള്‍ G.O.(RT)564/21/DMD പ്രകാരം പുറപ്പെടുവിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളും ആരോഗ്യ വിദഗ്ധ സമിതിയുമായി കൂടിയാലോചിച്ച ശേഷമാണ് ഭരണഘടനക്ക് അനുസൃതമായി ഈ മാര്‍ഗരേഖകള്‍ തയ്യാറാക്കിയിട്ടുള്ളത്.

സബ്മിഷനില്‍ സൂചിപ്പിച്ച രണ്ട് കോടതി വിധികള്‍ വ്യത്യസ്ഥ
സാഹചര്യങ്ങളില്‍ ഉണ്ടായിട്ടുള്ളവയാണ്. കോടതി വിധികളെ സാഹചര്യംകൂടി മനസ്സിലാക്കി നമ്മള്‍ ഉള്‍ക്കൊള്ളണം. രണ്ട് വിധികളും
പുറപ്പെടുവിച്ചിട്ടുള്ളത് ഗുവാഹത്തി ഹൈക്കോടതിയാണ്.

മിസോറം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വാക്സിന്‍ സ്വീകരിക്കാത്ത
ജനങ്ങള്‍ വീട്ടിനു വെളിയില്‍ ഇറങ്ങരുതെന്നും വാക്സിന്‍ എടുത്ത
വ്യക്തികള്‍ മാത്രമേ കച്ചവട സ്ഥാപനങ്ങള്‍ നടത്താനും അവിടെ ജോലി
ചെയ്യാനും പാടുള്ളൂ എന്നും വാക്സിനേഷന്‍ എടുത്ത കണ്ടക്ടറും ഡ്രൈവറും മാത്രമേ പൊതു ഗതാഗത സംവിധാനത്തില്‍ പാടുള്ളൂ എന്നും നിഷ്കര്‍ഷിച്ചതിനേയും അരുണാചല്‍‌പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സ്വകാര്യ പൊതുമേഖ ലകളില്‍ പണിയെടുക്കു ന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതിനേയുമാണ് ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയത്.

നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ അത്തരം
നിഷ്കര്‍ഷകള്‍ക്കു പകരം എല്ലാപേര്‍ക്കും ജീവനോപാധി ഉറപ്പാക്കുന്ന
ഉപാധികളാണുള്ളത്. ജീവനോ പാധി തേടി പോകുന്നവര്‍ക്കും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടു
ത്തിയിട്ടില്ല.

G.O(Rt)564/21 – ലെ ഖണ്ഡിക രണ്ടിലും നാലിലുമാണ് വാക്സിനേഷന്‍
സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഖണ്ഡിക രണ്ടില്‍ കടകളും ടൂറിസം
സെന്ററുകളും മറ്റ് ഇതര സ്ഥാപനങ്ങളും വാക്സിനേഷന്‍ എടുത്ത ജീവനക്കാരുടെ വിവരം പ്രസിദ്ധപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. വാക്സിനേഷന്‍ എടുക്കാത്തവര്‍ ജോലി ചെയ്യേണ്ടതില്ല എന്ന് ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല.പൊതുസമൂഹത്തില്‍ ആത്മ വിശ്വാസം സൃഷ്ടിക്കുക  എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിച്ചി ട്ടുള്ളത്.

ഇവിടെ വാക്സിനേഷന്‍ മാത്രമല്ല നിയന്ത്രണങ്ങള്‍ക്ക് മാനദണ്ഡമായിട്ടുള്ളത്. എന്നാല്‍ മിസോറം, അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവുകളില്‍ വാക്സിനേഷന്‍ മാത്രമാണ് മാനദണ്ഡമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മേല്‍പറഞ്ഞ സംസ്ഥാനങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ ഖണ്ഡിക
നാലില്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരോ ആര്‍ ടി പി സി ആര്‍
സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ഒരു മാസത്തിനു മുമ്പ് കൊവിഡ് രോഗം വന്ന് ഭേദമായവരോ ആണെങ്കില്‍ അവര്‍ക്ക് കടകളിലും പൊതുസ്ഥലങ്ങളിലും ബാങ്കുകളിലും മറ്റും ജോലിക്കായും സന്ദര്‍ശകരായും പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.

കൂടാതെ അവശ്യ സേവനങ്ങള്‍ക്കും അടുത്ത ബന്ധുവിന്റെ വിവാഹത്തിനും
ബസ്സിലും ട്രയിനിലും ഫ്ളൈറ്റിലും മറ്റുമുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക്
വേണ്ടിയുള്ള പ്രാദേശിക യാത്രകള്‍ക്കും മേല്‍നിബന്ധന ബാധകമല്ലെന്ന്
ഉത്തരവിലെ ഖണ്ഡിക അഞ്ചില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പൊതുസമൂഹത്തിന്റെ യാതൊരു അവകാശങ്ങളും തടയുന്ന യാതൊന്നുംതന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലില്ല.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 304-ാം ചട്ടപ്രകാരം   ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here