ഹെൽമറ്റില്ല, ഷർട്ടില്ല, മാസ്ക്കില്ല: നിയമം ലംഘിച്ച് ബൈക്കിൽ കറക്കം, യുവാവ് പിടിയിൽ

എറണാകുളം മുനമ്പത്ത് നിയമം ലംഘിച്ച് ബൈക്കിൽ കറങ്ങിയ യുവാവ് പിടിയിൽ. ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനാണ് പൊലീസിന്‍റെ പിടിയിലായത്. ഹെൽമറ്റും, ഷർട്ടും, മാസ്കും ധരിക്കാതെ ബൈക്കില്‍ കറങ്ങിയ യുവാവ് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

19 കാരനായ ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനാണ് ഹെൽമറ്റും, ഷർട്ടും മാസ്കും ധരിക്കാതെ ബൈക്കില്‍ കറങ്ങിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. യുവാവിന് ലൈസന്‍സ് ഇല്ലെന്ന് മുനമ്പം പൊലീസ് പറഞ്ഞു. മോട്ടോര്‍ വാഹന നിയമപ്രകാരവും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കൂട്ടുകാരന്‍റെ ബൈക്ക് എടുത്തായിരുന്നു യുവാവിന്‍റെ കറക്കം. ബൈക്കിന്‍റെ സൈലന്‍സര്‍ ഉള്‍പ്പെടെ രൂപമാറ്റവും വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് കസ്റ്റഡിയിലെടുത്ത് പൊലീസ് കോടതിയില്‍ ഹാജരാക്കി. സമൂഹ മാധ്യമങ്ങളിൽ വൈറലാകാനാണ് ബൈക്കിൽ കറങ്ങിയതെന്നാണ് യുവാവിന്‍റെ വിശദീകരണം. കേസെടുത്ത ശേഷം യുവാവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here