സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാർഥികളുടെ പ്രഭാത ഭക്ഷണം തടഞ്ഞ് കേന്ദ്രം

സ്കൂൾ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതിക്കാണ് ധനകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. 4000 കോടി രൂപയുടെ പദ്ധതിയാണ് തള്ളിയത്.

കേന്ദ്ര സർക്കാരിന്റെ തന്നെ സർവെയിലാണ് രാജ്യത്തെ കുട്ടികൾക്ക് പോഷകാഹാരക്കുറവുണ്ടെന്ന കണക്കുകൾ പുറത്ത് വന്നത്. 2015 മുതൽ 2019 വരെയുള്ള കണക്കുകളിൽ രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് പോഷകഹാരക്കുറവ് രൂക്ഷമാണ് .

5 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രായത്തിനൊത്ത വളർച്ച കൈവരിക്കുന്നത് കുറയുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കുട്ടികളുടെ പോഷകഹാരക്കുറവ് പരിഹരിക്കാനുള്ള സമഗ്ര പദ്ധതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൊണ്ട് വന്നത്.

സ്കൂളുകളിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തു കൊണ്ട് പോഷകാഹാരം ഉറപ്പു വരുത്തുകയെന്നതാണ് ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ 4000 കോടി രൂപയുടെ പദ്ധതിയാണ് ധനകാര്യ മന്ത്രാലയം അനുമതി നൽകാതെ തള്ളിയത്.

അംഗനവാടി കുട്ടികൾക്ക് പ്രഭാത ഭക്ഷണം നിലവിൽ നൽകുന്നുണ്ടെന്നും എന്നാൽ കുട്ടികൾക്ക് സ്വന്തമായി പാത്രങ്ങൾ സ്പൂണുകൾ തുടങ്ങിയവ വിതരണം ചെയ്യാൻ നിലവിൽ സാധിക്കില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി . കേന്ദ്ര സർക്കാരിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിലെ പ്രധാന വാഗ്ദാനം കൂടിയായിരുന്നു വിദ്യാലയങ്ങളിലെ മിഡ് ഡേ മീല്‍. ഈ പദ്ധതിക്കാണ് നിലവിൽ ധനകാര്യ മന്ത്രലയം അനുമതി നിഷേധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News