മാനസ കൊലപാതക കേസ്: തോക്ക് കൈമാറിയ പ്രതികളെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോതമംഗലം മാനസ കൊലപാതക കേസില്‍ തോക്ക് കൈമാറിയ പ്രതികളെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ എന്നിവരെയാണ് കോതമംഗലം കോടതി കസ്റ്റഡിയില്‍ വിട്ടത്. രഖിലിന് തോക്ക് കൈമാറിയെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു.

പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ രഖിലിന്റെ സുഹൃത്തുക്കളില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യുക.

അതേസമയം, രഖില്‍ ഉപയോഗിച്ച തോക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തോക്കിലെ വിരലടയാളം രഖിലിന്റേതു തന്നെയാണെന്ന് തെളിയിക്കാനുള്ള ‘ഹാന്‍ഡ് വാഷ്’ പരിശോധനയ്ക്കാണ് അയച്ചത്.

കേസില്‍ രഖിലിന്റെ സുഹൃത്ത് ആദിത്യനെ അടക്കം കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കൂടാതെ പ്രതികള്‍ കൂടുതല്‍ തോക്കുകള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News