ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ ഹാജരായി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ ഹാജരായി. ഈ കേസില്‍ മുന്‍ എംഎല്‍എ എം സി കമറുദ്ദീന്‍ അറസ്റ്റിലായപ്പോള്‍ കമ്പനി എംഡിയായിരുന്ന പൂക്കോയ തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്നു.

ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് 150 കോടിയോളം രൂപ തട്ടിയെടുത്തു വെന്നാണ് കേസ്. ഒമ്പത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്.

കേസിന്റെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കയും, വലിയ രീതിയില്‍ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയരിക്കുന്നത്.

മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി ഖമറുദ്ദീനും ലീഗ് പ്രാദേശിക നേതാവായ പൂക്കോയ തങ്ങളും പ്രതിയായ കേസില്‍ നൂറിലേറെ പരാതികളായിരുന്നു. കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. തുടര്‍ന്ന് എം സി ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here