കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ

കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിൽ വാക്സിനേഷൻ യജ്ഞം ആരംഭിച്ചെങ്കിലും കേന്ദ്രസർക്കാർ സമീപനം കാരണം വാക്സിൻ ഡ്രൈവ് പോലും നിർത്തിവെക്കേണ്ട അവസ്ഥയാണെന്നും, എത്രയും പെട്ടെന്ന്  സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

എളമരം കരിം, ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ, കെ സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News