കത്വ ഫണ്ട് തട്ടിപ്പ്; പി കെ ഫിറോസിനെതിരെ ഇ.ഡി കേസെടുത്തു

കത്വ ഫണ്ട് തട്ടിപ്പില്‍ പി കെ ഫിറോസിനെതിരെ ഇ.ഡി. കേസെടുത്തു. കേസിലെ രണ്ടാം പ്രതി ആണ് പി.കെ ഫിറോസ്. പി എം എല്‍ എ ആക്ട് പ്രകാരമാണ് കേസെടുത്തത്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയില്‍ പി കെ ഫിറോസും സി കെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു.

പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് ഫെബ്രുവരിയില്‍ ഫിറോസിനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നെന്നായിരുന്നു ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News