ദലിത്- ക്രൈസ്തവർക്ക് സംവരണാനുകൂല്യം നൽകി വരുന്നു; മന്ത്രി കെ രാധാകൃഷ്ണൻ

ദലിത് ക്രിസ്ത്യൻസ് വിഭാഗത്തിനെ ഒ ഇ സി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും വരുമാന പരിധിയില്ലാതെ നൽകി വരുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ .
കൂടാതെ ഒ ബി സി ലിസ്റ്റിൽ ഉൾപ്പെടുത്തി ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ രണ്ട് ശതമാനവും ലാസ്റ്റ് ഗ്രേഡ് ഇതര തസ്തികകളിൽ ഒരു ശതമാനവും തൊഴിൽ സംവരണം നൽകി വരുന്നുണ്ട് . വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിച്ചു വരുന്നുണ്ട്.

ഈ വിഭാഗം വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് തലത്തിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിലെ കോഴ്സുകളിൽ മുഴുവൻ ഫീസും പ്രതിമാസ സ്റ്റെന്റ് ലംപ്സം ഗ്രാന്റ് , ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിന് ഹോസ്റ്റൽ ഫീസ് എന്നിവയും നൽകി വരുന്നു .

പ്രീമെട്രിക് ഗവൺമെന്റ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ തലത്തിൽ ലംപ്സം ഗ്രാന്റും ഫീസ് റീ ഇമ്പേഴ്സ്മെന്റും നൽകിവരുന്നു.മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ 1 ശതമാനം സംവരണം ലഭിക്കുന്ന മറ്റ് പിന്നോക്ക ക്രിസ്ത്യൻ എന്ന വിഭാഗത്തിൽ സംവരണം അനുവദിച്ചു വരുന്നുണ്ട്. ശ്രീ. മോൻസ് ജോസഫ് എം എൽ എ യുടെ ശ്രദ്ധക്ഷണിക്കലിന് ഇന്ന് നിയമസഭയിൽ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി കെ രാധാകൃഷ്ണൻ മറുപടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News