പ്രതിപക്ഷ പാർട്ടികളുടെ ഐക്യം വേണമെന്ന ചിന്ത കോൺഗ്രസിനില്ല; രൂക്ഷ വിമർശനവുമായി കബിൽ സിബൽ

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ. രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം വേണമെന്ന് എല്ലാ പാർട്ടി നേതാക്കൾക്കും തോന്നി എങ്കിലും ആ ചിന്ത കോൺഗ്രസിനില്ലെന്ന് കബിൽ സിബൽ. ഇത് സംബന്ധിച്ച ഒരു ചർച്ചയ്ക്കും രാഹുൽ ഗാന്ധി ഇത് വരെയും തങ്ങളെ സമീപിച്ചിട്ടില്ല എന്നും കബിൽ സിബൽ പ്രതികരിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കേന്ദ്ര നേതൃത്വത്തിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ രംഗത്ത് എത്തിയിരിക്കുന്നത്. കോൺഗ്രസിലെ വിമത ചേരിയായ ജി 23 ഘടകത്തിൽ പെട്ട നേതാക്കളെ ഗാന്ധി കുടുംബം വിശ്വാസത്തിൽ എടുക്കുന്നില്ല എന്ന് തന്നെയാണ് കപിൽ സിബലിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

2019 മുതൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തുകയാണ് എന്നാണ് ഗാന്ധി കുടുംബം അവകാശപ്പെടുന്നത്. എന്നാല് നടക്കുന്ന ചർച്ചകളിലേക്ക് തങ്ങളെ ഇത് വരെയും ക്ഷണിച്ചിട്ടില്ല എന്നും കപിൽ സിബൽ ആഞ്ഞടിച്ചു. കോൺഗ്രസ് പാർട്ടി ഗാന്ധി കുടുംബത്തെ ആശ്രയിച്ച് അല്ല നിൽക്കുന്നത് എന്ന നിലപാടാണ് കപിൽ സിബൽ, ശശി തരൂർ എന്നിവർ ഉൾപ്പെട്ട ജി 23 ചേരിയിലെ നേതാക്കൾക്ക് ഉള്ളത്.

പാർട്ടിയുടെ ശക്തി പ്രവർത്തകർ ആണെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ജി 23 ചേരിയിലെ നേതാക്കൾ നടത്തിയ അത്താഴ വിരുന്നിൽ എൻസിപി, ആർജെഡി, എസ്പി, ശിവസേന എന്നീ പാർട്ടി നേതാക്കളും പങ്കെടുത്തിരുന്നു.

രാഹുൽ സോണിയാ പ്രിയങ്കാ ഗാന്ധിമാരേക്കാൾ ഇതര പ്രതിപക്ഷ പാർട്ടി നേതാക്കളുമായി തങ്ങൾക്കാണ് കൂടുതൽ ബന്ധമുള്ളത് എന്നാണ് ഈ വിമത പക്ഷത്തിൻ്റെ വാദം. പ്രാദേശിക തലത്തിൽ നടക്കുന്ന പൊട്ടിത്തെറികളെക്കാൾ കേന്ദ്ര നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുക കപിൽ സിബൽ ഉൾപ്പെടുന്ന വിമത പക്ഷത്തിൻ്റെ നിലപാടുകൾ തന്നെ ആയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News