സ്പിരിറ്റ് മോഷണക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണക്കേസില്‍ പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ജനറല്‍ മാനേജര്‍ അലക്‌സ് പി.ഏബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ പി.യു. ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കേസില്‍ നാല് മുതല്‍ ആറ് വരെ പ്രതികളായ ഇവര്‍ ഒരുമാസത്തിലേറെയായി ഒളിവിലാണ്. മധ്യപ്രദേശില്‍ നിന്ന് തിരുവല്ല പുളിക്കീഴിലേക്ക് കൊണ്ടു വന്ന സ്പിരിറ്റില്‍ 20,386 ലിറ്റര്‍ മോഷ്ടിച്ചു വിറ്റെന്നാണ് കേസ്. കേസില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരടക്കം നാലു പേര്‍ റിമാന്‍ഡിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News