ഹൗസ്​ ബോട്ടുകള്‍ക്ക്​ 1.60 കോടിയുടെ ധനസഹായം അനുവദിച്ചു

കൊവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച വിഭാഗങ്ങളിൽ ഒന്നായ ഹൗ​സ്​​ബോ​ട്ടു​ക​ളു​ടെ സം​ര​ക്ഷ​ണാ​ര്‍​ഥം ഒ​റ്റ​ത്ത​വ​ണ      ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ ‘ടൂ​റി​സം ഹൗ​സ് ബോ​ട്ട് സ​പ്പോ​ര്‍​ട്ട് സ്കീം’ ​പ​ദ്ധ​തി​യി​ല്‍​പ്പെടു​ത്തി 1,60,80,000 രൂ​പ അ​നു​വ​ദി​ച്ച് മ​ന്ത്രി പി എ മു​ഹ​മ്മ​ദ്​ റി​യാ​സ്. പി പി ചി​ത്ത​ര​ഞ്ജ​ന്‍ എം എ​ല്‍ ​എ​യു​ടെ സ​ബ്മി​ഷ​ന് ന​ല്‍​കി​യ മ​റു​പ​ടി​യി​ലാണ്​ അദ്ദേഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇതോടൊപ്പം ടൂ​റി​സം മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള റി​വോ​ള്‍വി​ങ്​ ഫ​ണ്ട് പ​ദ്ധ​തി​ക്കും ടൂ​റി​സം വ​കു​പ്പ് രൂ​പം ന​ല്‍കി​യി​ട്ടു​ണ്ട്.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ കൊ​വി​ഡ് ഉ​ണ്ടാ​ക്കി​യ ആ​ഘാ​ത​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​ശ്​​ന​ങ്ങ​ള്‍ നേരിടേണ്ടി വന്നത് ​​ ഹൗ​സ് ബോ​ട്ട്​ മേ​ഖ​ല​യി​ലാ​ണ്. അതേസമയം, സർക്കാരിന്റെ ഏറ്റവും പു​തി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം തു​റ​സായ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​നും അ​നു​മ​തി​യു​ണ്ട്. ആ​ല​പ്പു​ഴ​യി​ല്‍ ബ​യോ      ബ​ബി​ള്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൗ​സ് ബോ​ട്ടു​ക​ളി​ല്‍ പ്ര​വേ​ശ​നം  അ​നു​വ​ദി​ക്കു​ക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News