ഹിമാചൽപ്രദേശ് ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ. ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് ഉൾപ്പടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.

കിന്നൗർ ജില്ലയിലെ ന്യൂഗൽ സരിക്ക് സമീപത്തെ ദേശീയ പാതയിൽ രാവിലെ പന്ത്രണ്ട് മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇരുപതിലേറെ യാത്രക്കാർ അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നതായി പ്രദേശത്തെ ജന പ്രതിനിധികൾ വ്യക്തമാക്കി

ദേശീയ ദുരന്ത നിവാരണ സേനയ്‌ക്ക് ഒപ്പം സൈന്യവും അതിർത്തി സേനയും പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ നാൽപ്പതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി ആണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here